കോഴിക്കോട് : രാമനാട്ടുകര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പൂവ്വന്നൂര്‍ പള്ളിക്കു സമീപം രാമചന്ദ്രന്‍ റോഡില്‍ പുതുപറമ്പത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെ മകള്‍ അരുണിമ പ്രേം (22) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാന്‍ പോകവെ അരുണിമ സഞ്ചരിച്ച സ്കൂട്ടറില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു. ഉടന്‍ ജിപ്മര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്കും ഗുരുതര പരിക്കേറ്റു.
പോണ്ടിച്ചേരിയിൽ വാഹനാപകടം : രാമനാട്ടുകര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു
RECENT NEWS
Advertisment




























