കട്ടപ്പന : കാറിന് മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. മൂന്നാര്‍ തേക്കടി സംസ്ഥാന പാതയില്‍ പുളിയന്‍മല അപ്പാപ്പന്‍പടിക്ക് സമീപമാണ് അപകടമുണ്ടായത്. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യന്‍ (62) ആണ് മരിച്ചത്. വെണ്ടാനത്ത് പി.ഡി സെബാസ്‌റ്റ്യന്‍(71), മകന്‍ അരുണ്‍ കുമാര്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അരുണ്‍ കുമാറിന്റെ ഭാര്യയും മുണ്ടിയെരുമ പിഎച്ച്‌സിയിലെ ഡോക്ടറുമായ ബ്ലെസിയെ ആശുപത്രിയില്‍ വിട്ടശേഷം തിരികെ തൊടുപുഴയ്‌ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടാത്. ഏലത്തോട്ടത്തില്‍ നിന്ന വന്‍ മരം കടപുഴകി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ വീഴുകയായിരുന്നു. കട്ടപ്പന ഫയര്‍ഫോഴ്സിന്റെയും നെടുംങ്കണ്ടം ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്ത് എടുത്തത്. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു. സൂസമ്മ കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. അപകട വിവരമറിഞ്ഞ് എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കാര്‍ വെട്ടിപ്പൊളിച്ച ശേഷം ഡി.വൈ.എഫ്.ഐ ഹെല്‍പ്പ് ഡെസ്‌ക്ക് വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വണ്ടന്‍മേട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഒരു മണിക്കുറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.