തിരുവനന്തപുരം: വാഹന അപകട റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ആര്‍ടി ഓഫീസുകളില്‍ വ്യാപക അഴിമതിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. അഴിമതി തടയാന്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. വാഹന പരിശോധനയ്ക്കുള്ള പോലീസ് അപേക്ഷ ഇനി തപാലില്‍ മാത്രമായിരിക്കും സ്വീകരിക്കുന്നത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാര്‍ നേരിട്ട് നല്‍കുന്ന അപേക്ഷ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പരിശോധന റിപ്പോര്‍ട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്രിന്റ് ചെയ്യുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തി. വാഹന പരിശോധനയ്ക്കായി പോലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നല്‍കേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ നിര്‍ദ്ദേശം. വാഹന പരിശോധനയ്ക്കുള്ള പോലീസ് അപേക്ഷ ഇനി മുതല്‍ തപാലിലായിരിക്കും നല്‍കേണ്ടത്.