മുഖ്യന് കാറ് വാങ്ങിയതിന് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാര്‍ ; സാമ്പത്തിക മാന്ദ്യത്തിലും ധൂര്‍ത്ത് കുറയ്ക്കാതെ പിണറായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്പടിക്കായി ടാറ്റ ഹാരിയര്‍ കാറും വാങ്ങിയതിന് പിന്നാലെ മന്ത്രിമാര്‍ക്കും പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍. മന്ത്രിമാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം പരിഗണിച്ചാണ് പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. നിലവിലെ വിലയനുസരിച്ച്‌ പത്ത് വാഹനങ്ങള്‍ക്ക് 2.2 കോടി രൂപ വരെയാകുമെന്നാണ് വിവരം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും ധനവകുപ്പ് ഇക്കാര്യം പരിശോധിച്ചു വരികയാണ്.  ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ കാറിന്റെ ടയര്‍ ഓട്ടത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചതടക്കം പരിഗണിച്ചാണ് പുതിയ കാറുകള്‍ വാങ്ങണമെന്ന ആവശ്യം ഉയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാര്‍ ലഭിച്ചത്. സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ വാഹനങ്ങള്‍ 10 വര്‍ഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് സാധാരണയായി സേവനത്തില്‍നിന്ന് മാറ്റുന്നതെന്നു ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എന്‍ജീനീയര്‍ പറഞ്ഞു. മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വര്‍ഷം സേവന കാലാവധിയോ കഴിയുമ്പോള്‍ മാറി നല്‍കും. സര്‍ക്കാര്‍ വാഹനങ്ങളിലെ ടയര്‍ 32,000 കിലോമീറ്റര്‍ കഴിയുമ്പോഴോ അതിനു മുന്‍പ് തേയ്മാനം സംഭവിച്ചാലോ മാറും. മന്ത്രിമാരുടെ വാഹനത്തിനു ടയര്‍ മാറുന്നതിനു കിലോമീറ്റര്‍ നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ഓഫീസ് ഔദ്യോഗികമായി അറിയിച്ചാല്‍ മാറി നല്‍കും.

ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വാങ്ങിയവയാണ്. 2019ന് ശേഷം മന്ത്രിമാര്‍ക്കായി വാഹനം വാങ്ങിയിട്ടില്ല. മിക്കവയും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. മന്ത്രിമാര്‍ ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ടൂറിസം വകുപ്പ് തിരിച്ചെടുത്താല്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുകയാണ് പതിവ്.
കാലപ്പഴക്കത്തെ തുടര്‍ന്നാണ് മന്ത്രിമാരുടെ കാറുകള്‍ മാറാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. തിരുവനന്തപുരത്തെ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ലെന്ന ആക്ഷേപം ഉയരുമ്പോഴാണ് കോടികള്‍ മുടക്കി മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പേരൂര്‍ക്കടയിലെ പോലീസ് പമ്പിന് അനുവദിച്ച പണം തീര്‍ന്നതോടെ വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെയോ സ്വകാര്യ പമ്പില്‍ നിന്നോ കടം വാങ്ങാന്‍ ഡി.ജി.പി ഉത്തരവിറക്കിയത് അടക്കം നേരത്തെ പുറത്തുവന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാര്‍ ലഭിച്ചത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ അനുസരിച്ച്‌, സുരക്ഷാ കാരണങ്ങളാല്‍ കാറുകളുടെ നിറം വെള്ളയില്‍നിന്ന് കറുപ്പിലേക്കു മാറ്റിയിരുന്നു. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിക്കായി വാഹനങ്ങള്‍ വാങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...