ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് കൊല്ലം ഭാഗത്തേക്കു പോയ മെമു ഇടിച്ച് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടിയെ ബന്ധുവീട്ടിൽ ഏൽപ്പിച്ചിരുന്നതാണ്. ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ റെയിൽവേ ട്രാക്കിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു.

കുട്ടി റെയിൽവേ പാളത്തിലേക്ക് പോകുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതിനിടെ കുട്ടി ട്രാക്കിൽ ഇഴയുന്നതും ട്രെയിൻ വരുന്നതും ദൂരെനിന്ന് ഒരു സ്ത്രീ കണ്ടതായി അമ്പലപ്പുഴ പോലീസ് അറിയിച്ചു. എന്നാൽ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് മുമ്പ് ട്രെയിൻ ഇടിക്കുകയായിരുന്നു. ദമ്പതികളുടെ ഏക മകനാണ് ത്രിണവ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...