തൃശൂര്‍ : മൂന്നുപീടികയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ശ്രീനാരായണപുരം പള്ളിനട സ്വദേശി പന്തലാകുളം അഷ്റഫ്(58), ഭാര്യ താഹിറ(52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മതിലകം മതില്‍ മൂലയിലെ എഫ് ടി എഫ് ഡോര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് അഷ്റഫ്.
കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment