നാലുദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മേട്ടുപ്പാളയം : നാലുദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം- ഊട്ടി റോഡില്‍ ബ്ലാക്ക് തണ്ടറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശി രഞ്ജിത്തിനെ (40) മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലുദിവസമായി കാര്‍ റോഡരികില്‍ കിടക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ഒരാള്‍ കാറിനകത്തുള്ളത് കണ്ടെത്തിയത്.

മേട്ടുപ്പാളയം പോലീസെത്തി കാറിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ആളെ അറിഞ്ഞത്. ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണം നടന്ന് മൂന്നുദിവസമെങ്കിലും ആയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...