ആലപ്പുഴ: ആലപ്പുഴ കരുവാറ്റയ്ക്ക് സമീപം ദേശീയ പാതയിൽ വാഹനാപകടത്തിൽ തിരുവനന്തപുരം കളക്‌ട്രേറ്റിലെ ജീവനക്കാരന്‍ മരിച്ചു. തണ്ണീർമുക്കം ചിറയിൽ പറമ്പിൽ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്. വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രാ മധ്യേ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പാലുമായി വന്ന മിനിലോറി ബിനു സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ബിനുവിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കരുവാറ്റയില്‍ വാഹനാപകടം ; തിരുവനന്തപുരം കളക്‌ട്രേറ്റിലെ ജീവനക്കാരന്‍ മരിച്ചു
RECENT NEWS
Advertisment