മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം നാട്ടിലെത്തിക്കും ; ആദ്യഘട്ടത്തില്‍ 200 പേര്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ  ഭാഗമായി  മാലിദ്വീപില്‍ നിന്നുള്ള ആദ്യ സംഘത്തെ ഈയാഴ്ച കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കും. 200 പേരടങ്ങുന്ന സംഘമായിരിക്കും ആദ്യം നാട്ടില്‍ എത്തുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ യാത്രകൾക്ക് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം മാലദ്വീപിൽ കുടുങ്ങിയ 200ഓളം ഇന്ത്യൻ പൗരന്മാരെയാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് തിരികെ കൊണ്ടു വരുന്നത്.  മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് കടല്‍മാര്‍ഗമെത്താന്‍ 48 മണിക്കൂര്‍ സമയമെടുക്കും. 14 ദിവസം ഇവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതിന് ശേഷമായിരിക്കും വീടുകളിലേക്ക് വിടുക. ഈയാഴ്ച അവസാനത്തോടെ പ്രവാസികളെ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ഗണനാ ക്രമത്തിലാകും എത്തിക്കുകയെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...