കൊട്ടാരക്കര: എംസി റോഡില്‍ വാളകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എഴുകോണ്‍ സ്വദേശി ശ്യാംകുമാറാണ് (30) അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാംകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
വാളകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
RECENT NEWS
Advertisment