വാഹനപരിശോധനയ്ക്കിടെ പോലീസ് പിന്നിൽ നിന്ന് ബൈക്കിൽ പിടിച്ചു ; നിയന്ത്രണം തെറ്റി വീണ യുവാവിന് കാറിടിച്ചു ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂന്തുറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ നടന്ന പോലീസ് അതിക്രമത്തില്‍ യുവാവിനു ഗുരുതര പരുക്ക്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത്തിനാണ് ഗുരുതര പരുക്കേറ്റത്. വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയതാണ് പ്രശ്നമായത്. പോലീസ് ബൈക്ക് പിറകില്‍ നിന്നും പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണ യുവാവിനു പിറകില്‍ നിന്നും വന്ന കാറിടിച്ചാണ് ഗുരുതര പരുക്കേറ്റത്. കഴുത്ത് ഭാഗികമായി വേര്‍പ്പെട്ട അവസ്ഥയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ശരത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

തമ്പാനൂരില്‍ നിന്നും പെയിന്റിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശരത്. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത് കൊല്ലന്തറ ജയകുമാറിന്റെയും രത്നമ്മയുടെ മകനാണ്. വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയതോടെ പോലീസ് യുവാവിന്റെ ബൈക്ക് പിറകില്‍ നിന്നും വട്ടം ചുറ്റിപ്പിടിക്കാന്‍ ശ്രമിച്ചു. നിയന്ത്രണം തെറ്റി ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ യുവാവിന് മേല്‍ കാറിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് അപകടത്തില്‍ പരുക്കേറ്റ ശരത്ത് ഉള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...