മഹാബലിപുരം : നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്. മഹാബലിപുരത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഭവാനി അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വഴിയിലുണ്ടിയരുന്നവര്‍ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന മറ്റു രണ്ടുപേരെയും പുറത്തെടുത്തത്. കാറില്‍ കുടുങ്ങിക്കിടന്ന ഭവാനിസംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോലീസ് എത്തിയാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്.