വെണ്മണിയില്‍ വ്യാപക കയ്യേറ്റം : നിലവും പുറമ്പോക്കും മണ്ണടിച്ച് നികത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വെണ്മണി പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ വെണ്മണി താഴം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന നിലവും പുറമ്പോക്കുമാണ് മണ്ണടിച്ച് നികത്തിയത്. വെണ്മണി കോടുകളഞ്ഞി റോഡിന്‍റെ കിഴക്കുവശത്തായി ബ്ലോക്ക് -15 ല്‍ റീസര്‍വ്വേ 114 ല്‍ രണ്ടില്‍പ്പെട്ട പുറമ്പോക്കും, 115 ല്‍ 2 ല്‍ രണ്ടില്‍പ്പെട്ട നിലവുമാണ് നികത്തിയത്. ഡേറ്റാ ബാങ്കില്‍പ്പെട്ട നിലം നികത്തുന്നത് കുറ്റകരമാണെന്നിരിക്കെ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ഇവിടെ നികത്തലും കയ്യേറ്റവും നടക്കുന്നത്‌.

കൊറോണയ്ക്കൊപ്പം ലോക്ക്ഡൗണിന്‍റെ മറവും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഒത്താശയോടും കൂടി അധികൃതരുടെ കണ്ണടപ്പിച്ചാണ് ഇവിടെ മണ്ണടി നടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് സ്വകാര്യ വ്യക്തി സ്വന്തംഭൂമി മണ്ണടിച്ച് നികത്തിത്തുടങ്ങിയത്. പിന്നീട് ഈ ഭാഗം ഉയരത്തില്‍ മതില്‍ കെട്ടിയശേഷം കപ്പകൃഷി നടത്തിവന്നിരുന്നു.

അടുത്ത കാലത്തായി വീണ്ടും ഇവിടെ മണ്ണടി സജീവമായി. പുരയിടത്തിനോട് ചേര്‍ന്നുകിടന്ന നിലവും ഇപ്പോള്‍ മണ്ണടിച്ച് നികത്തി കൊണ്ടിരിക്കുന്നു. ഉയരമുള്ള മതില്‍കെട്ട് കാരണം ആരുംതന്നെ ഇവിടം ശ്രദ്ധിക്കാറില്ല. സ്വകാര്യ ഭൂമിയടക്കം ഏകദേശം 60 സെന്‍റ്റോളം ഇതുവരെ നികത്തിയതായി അറിയാന്‍കഴിയുന്നു.

അതുവഴി ഒഴുകിയിരുന്ന അച്ചന്‍കോവിലാറിന്‍റെ കൈവഴിതോടിന്‍റെ (പഴയ വരട്ടാര്‍ ) ഏതാനും ഭാഗവും മതില്‍ കെട്ടി കയ്യേറി. അച്ചന്‍കോവിലാറ്റില്‍ ഇല്ലത്തുമേപ്രം താഴെ തെക്കുവശത്തുകൂടി ഒഴുകി ഉളിയന്തറ കിഴക്ക് പല്ലോന്നി ചാലില്‍ അവസാനിക്കുന്ന തോടാണിത്. സമൃദ്ധമായി നീരൊഴുക്കുണ്ടായിരുന്ന തോടിന്‍റെ ഏതാനും ചില അവശേഷിപ്പുകള്‍ മാത്രമാണിപ്പോള്‍ ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...