കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെൻ്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജു(58)വിനെ മൂന്ന് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ ആക്രമിക്കുകയായിരുന്നു. 2025 ജൂലൈയിലാണ് സംഭവം. മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഇയാളുടെ അമ്മ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരാണ് ഉണ്ടായിരുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























