ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ പാർലമെന്ററി ഐടി സമതിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ അധികൃതർ. വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകൊണ്ടാണെന്ന് മെറ്റ യോഗത്തിൽ വിശദീകരിച്ചു. എന്നാൽ പ്രശ്നം ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞാൽ തീരില്ലെന്ന് സമിതിയിലെ ഭരണപക്ഷ അംഗങ്ങൾ അറിയിച്ചു. മാർക്ക് സക്കർബർഗ് തന്നെ മാപ്പ് പറയണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മെറ്റയ്ക്ക് നൽകുന്ന സേഫ് ഹാർബർ പരിരക്ഷ പിൻവലിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം ഇത് പാർലമെന്റിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. സിജെപി സമരത്തിൽ പങ്കെടുത്തവരുടെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരായ നടപടിയിലും സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ ആശങ്ക അറിയിച്ചു. സർക്കാറിനെതിരായ വിമർശനങ്ങൾ എല്ലാം രാജ്യത്തിനെതിരായത് എന്ന രീതിയിൽ കൈകാര്യം ചെയ്യരുതെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























