രാജസ്ഥാനില്‍ പരിഹാരഫോര്‍മുല കണ്ടെത്താന്‍ കോണ്‍ഗ്രസ് ; സച്ചിന്‍ അനുകൂലികള്‍ മന്ത്രിസഭയിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ചതിനു പിന്നാലെ രാജസ്ഥാനിലും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹലോത്തും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്.

രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിങ് സിങ് ഡോട്ടാസര എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്നു രാവിലെയാണ് യോഗം. പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങും നവജോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ജയ്പൂരിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക കാര്യങ്ങള്‍ക്കായാണ് യാത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പമുള്ള 18 എം.എല്‍.എമാരുമായാണ് സച്ചിന്‍ കഴിഞ്ഞ കൊല്ലം ഗെഹലോത്തിനെതിരെ കലാപം നടത്തിയത്. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ട്ടി ഉടന്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് സച്ചിന്‍ ഈയാഴ്ചയാദ്യം സൂചനകള്‍ നല്‍കിയിരുന്നു.

പാര്‍ട്ടി സച്ചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്ന് അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എമാര്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ വികസനത്തെ കുറിച്ചും രാഷ്ട്രീയ നിയമനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ ആയിരുന്നു ഇത്.

പരമാവധി 30 പേര്‍ക്കാണ് രാജസ്ഥാല്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയുക. നിലവില്‍ 21 മന്ത്രിമാരാണുള്ളത്. ഒമ്പത് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. സച്ചിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനവും ഒപ്പം സച്ചിന്‍ പൈലറ്റിന്റെ പദവിയുമാണ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...