അവര്‍ രാജ്യത്തിനു വേണ്ടിയാണ് പോയത് ; ഒളിംപിക് താരങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് മോദിയുടെ ആഹ്വാനം.

‘ടോക്കിയോയില്‍ നമ്മുടെ താരങ്ങളുടെ പ്രകടനത്തില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നു. ടോക്കിയോയിലേക്ക് പോയ ഓരോ താരത്തിനും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെയും അധ്വാനത്തിന്റെയും കഥകള്‍ പറയാനുണ്ടാകും. അവര്‍ അവര്‍ക്കു വേണ്ടി മാത്രമല്ല പോയത്, രാജ്യത്തിനു വേണ്ടി കൂടിയാണ്’– മോദി പറഞ്ഞു.

ഒളിംപിക് താരങ്ങളെ പിന്തുണയ്ക്കുന്നതിനായി സമൂഹമാധ്യമത്തില്‍ ‘വിക്ടറി പഞ്ച് ക്യാംപെയ്ന്‍’ ആരംഭിച്ചിട്ടുണ്ട്. നിങ്ങളും വിക്ടറി പഞ്ചിന്റെ ഭാഗമാകുകയും ഇന്ത്യയ്ക്കു വേണ്ടി ഹര്‍ഷാരവം മുഴക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിംപിക് താരങ്ങള്‍ ഇവിടെ വരെയെത്തിയത് ധാരാളം വെല്ലുവിളികള്‍ മറികടന്നാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ വട്ടത്തെ മന്‍കി ബാത്തില്‍ ഇന്ത്യയുടെ ഇതിഹാസ അത്‌ലീറ്റ് മില്‍ഖ സിങ് തനിക്ക് എങ്ങനെയാണ് പ്രചോദനമായതെന്ന് മോദി വാചാലനായിരുന്നു.

നാളെ ‘കാര്‍ഗില്‍ വിജയ് ദിവസ്’ ആയിരിക്കെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെയും മോദി അനുസ്മരിച്ചു. 1999 ല്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മോദി പറ‍ഞ്ഞു. രാജ്യം സ്വതന്ത്രമായിട്ട് 75 വര്‍ഷമാകുന്നതിനാല്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...