കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ വീണ യുവതിയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : പ്രതിശ്രുതവരനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ വീണ യുവതിയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫ്(25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിന് സമീപം അഞ്ചരയോടെയാണ് അപകടം.

കുമളിയില്‍ നിന്നു കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിന് സമീപം ബൈക്കിനെ മറികടക്കുന്നതിനിടയില്‍, ബൈക്ക് റോഡിന്റെ തിട്ടയില്‍ ഇടിക്കുകയും പിന്നില്‍ ഇരുന്ന സുബി തെറിച്ചുവീഴുകയുമായിരുന്നു. റോഡില്‍ വീണ സുബിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നശേഷം നാട്ടുകാര്‍ ചേര്‍ന്നാണ് ആംബുലന്‍സിലേക്ക് മാറ്റിയത്. ചങ്ങനാശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...