തിരുവനന്തപുരം: മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാര പരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ ഷിഫാന ഷെറിൻ വി എന്ന വിദ്യാർത്ഥിനിയുടെ അപകടമരണം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപകട മരണവുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച മന്ത്രി, കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പറഞ്ഞു.
മലപ്പുറത്ത് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ചത്. തെയ്യാല എസ്എന്‍യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഫ്ന ഷെറിനാണ് മരിച്ചത്. തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വരവേസ്കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി റോഡ് മുറിച്ച് കടക്കുമ്പോഴാണ് എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചത്. സ്കൂള്‍ ബസില്‍ ഡ്രൈവറല്ലാതെ സഹായികളാരും ഉണ്ടായിരുന്നില്ല.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍റെ കണ്‍മുന്നിലായിരുന്നു അപകടം. സ്കൂള്‍ ബസില്‍ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായി ഉണ്ടായിരുന്നില്ല. സ്കൂള്‍ ബസുകളില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റാരാള്‍ കൂടി വേണമെന്നത് നിര്‍ബന്ധമാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാണ്ടിമുറ്റം വെള്ളിയത്ത് ഷാഫിയുടെ മകളാണ് ഷെഫ്ന ഷെറിന്‍.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.