ചെങ്ങന്നൂർ – മഴുക്കീർ പറയനക്കുഴി മേഖലകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ – മഴുക്കീർ പറയനക്കുഴി മേഖലകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ചെറുതും വലുതുമായി മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം ഇതിൽ ഇരുപതിൽ പരം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. എം.സി റോഡിൽ പ്രാവിൻകൂട് മുതൽ മുണ്ടൻകാവ് വരെയുള്ള ജംഗ്ഷനുകളിൽ ചെറുതും വലുതുമായി ഏകദേശം 100ൽപരം അപകടങ്ങളാണ് നടന്നിട്ടുള്ളത്. കണക്കുകൾ പ്രകാരം ഇതിൽ ഇരുപതിൽപരം ആളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ ഉണ്ടായി. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് ഈ കഴിഞ്ഞ ദിവസം ഇന്ധനം നിറച്ച് വന്ന ടാങ്കർ ലോറിയുമായി അടൂർ പോകുകയായിരുന്നു കാർ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അന്നുതന്നെ കാറും സ്കൂട്ടറും ഇടിച്ച് മറ്റൊരു അപകടവും നടന്നു. ലോറിയും കാറുമായി കൂട്ടിയിടിച്ച അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക്സാരമായി പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. റോഡ് പരിഷ്കരിച്ചതിനെ തുടർന്നാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. എന്നാൽ വേണ്ടത്ര അപകട സുരക്ഷാ മുൻകരുതലുകൾ ഇവിടെ ഇല്ലെന്ന ആക്ഷേപം ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...

രണ്ടാഴ്ച പിന്നിട്ട് ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം ; സമരക്കാരുമായി സംസാരിച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ജെ പി എസ് സി,...

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...