ചാലാപ്പള്ളി – കോട്ടാങ്ങൽ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി :  ചാലാപ്പള്ളി – കോട്ടാങ്ങൽ – പാടിമൺ ജേക്കമ്പ്സ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.  ടാറിങ് പൂർത്തിയാക്കി ഒന്നര വർഷത്തിനുള്ളിൽ 40 ൽ അധികം അപകടങ്ങളും നാല് അപകട മരണവും നടന്നു കഴിഞ്ഞു.  കഴിഞ്ഞ ദിവസം പുത്തൂർ പടിയിൽ അപകടത്തിൽ  കല്ലു കൊമ്പിൽ ഉമ്മര്‍ എന്നയാള്‍ മരിച്ചു.

വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും റേഡിൽ നിന്നും തെന്നിമാറുന്നതും പതിവ് കാഴ്ചകളാണ്.   വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണമെന്ന പരാതികൾ ഏറെയാണ്.   ജംഗ്ഷനുകളോട് അടുക്കുന്ന പ്രദേശങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൊടുംവളവുകളും റോഡിന്റെ വശങ്ങളിൽ കാട് പടർന്ന് പിടിച്ച് ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനും കാരണമാകാറുണ്ട്. ടിപ്പറുകള്‍ തലങ്ങും വിലങ്ങും പായുന്നതും അപകടം ഉയര്‍ത്തുന്നു.   അമിത വേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങൾ ടിപ്പറുകൾക്ക് അടിയിൽ പെടാതെ മിക്കപ്പോഴുംരക്ഷപെടുന്നത് തലനാരിഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. ടിപ്പറുകളുടെ മത്സരയോട്ടവും മരണപ്പാച്ചിലുംനിയന്ത്രിക്കാനും നടപടിയില്ല. വാഹനങ്ങൾ തമ്മിൽ ഉരസലും പിന്നിട് നടക്കുന്ന വാഗ്വാങ്ങളും തർക്കങ്ങും കാരണം ഗതാഗത തടസ്സം ഉണ്ടാകുന്നതും പതിവ് കാഴ്ചയാണ്.   അപകടങ്ങളും അപകട ഒരു അപകടം ഉണ്ടാകുമ്പോൾ മുറവിളി കൂട്ടുന്ന വർ പിന്നിട് എല്ലാം മറക്കുയാണ്.  അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...