ചൈന : ചൈനീസ് സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ ആളുകള്‍ക്ക് വരെ ജീവന്‍ നഷ്ടമായേക്കാമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്‌സിനുകളാണെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്‌സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. ചൈനീസ് ജനസംഖ്യയില്‍ നല്ലൊരു ശതമാനം കൊവിഡ് വളരെ വേഗം ബാധിക്കാന്‍ സാധ്യതയുള്ളവരാണ്.
ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവായതിനാല്‍ തന്നെ ചൈനയില്‍ കൊവിഡ് തരംഗം ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനം വിലയിരുത്തുന്നു. കൊവിഡിന്റെ മറ്റൊരു തരംഗം ചൈനയില്‍ ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. സീറോ കൊവിഡ് നയങ്ങള്‍ പിന്‍വലിച്ചാല്‍ രാജ്യത്തെ 167 മുതല്‍ 279 മില്യണ്‍ ആളുകള്‍ വരെ രോഗബാധിതരായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]