നഴ്സസ് വാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫ്ലോറെൻസ് നൈറ്റിംഗ് ഗയിലിന്റെ 205 – മത് ജന്മദിനത്തോടാനുബന്ധിച്ചു ഒരാഴ്ചയായി നടന്ന നഴ്സസ് വാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. സമ്മേളനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഐ എ എസ്‌ ഉത്‌ഘാടനം ചെയ്തു. പത്തനംതിട്ട ഡി എം ഒ ഡോ. അനിത കുമാരി എൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. സുമ എൻ സ്വാഗതം പറഞ്ഞു.

ഡെപ്യൂട്ടി ഡി എം ഒ നന്ദിനി സി എസ്‌, ജില്ലാ നഴ്സിംഗ് ഓഫിസർ ലാലി തോമസ്, ശ്രീകുമാർ എസ്, ലത റ്റി, പി ബി ചന്ദ്രമതി, ഷൈനി തോമസ്, ഗീതാമണി കെ ജി,സിന്ധു ഭാസ്‌കർ, വില്നേഷ് വി നായർ, ഗീതു സുരേഷ് എന്നവർ സംസാരിച്ചു. ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന നഴ്‌സുമാരെ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ നേഴ്സിങ് കോളേജിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച നഴ്സസ് ദിന റാലി ടൗൺ സ്ക്വയർ സമാപിച്ചു. റാലി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സേതുലക്ഷ്മി ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽ നഴ്സിംഗ് വിദ്യാർത്ഥികൾ വിവിധ പ്ലോട്ടുകൾ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...