ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ ചർച്ച നടക്കുന്നു. തിങ്കളാഴ്ച ഒമാനിലെ സലാലയിലാണ്​ ചർച്ചയുടെ വേദി. ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർക്ക്​ ഒപ്പം ഇറാഖ്​ സംഘവും പ​ങ്കെടുക്കും. ഇറാനെ പ്രതിനിധീകരിച്ച്​ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ചി ചർച്ചക്കെത്തു​മെന്നാണ്​ റിപ്പോർട്ട്​. ചർച്ച നടക്കുന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്​.ഹോർമുസ്​ കടലിടുക്ക്​ തുറക്കൽ അടക്കം വിഷയങ്ങളാണ്​ ചർച്ച ചെയ്യുകയെന്നാണ്​ റിപ്പോർട്ട്​. ഒമാൻ കേ​ന്ദ്രീകരിച്ച്​ നടന്ന നയതന്ത്ര നീക്കങ്ങൾ​ക്കൊടുവിലാണ്​ ചർച്ചക്ക്​ സാധ്യത തെളിഞ്ഞത്​. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതവും സുരക്ഷയും സംബന്ധിച്ച പ്രാദേശിക ഏകോപനമാണ്​ യോഗത്തിൽ പ്രധാന ചർച്ചയാകുക. അമേരിക്കയുടെ പരോക്ഷ പിന്തുണയും ചർച്ചക്കുണ്ടെന്നാണ്​ സൂചന.

ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണവും ഭാവി മാനേജ്മെന്‍റും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രാദേശിക പ്രശ്നങ്ങൾക്ക് മേഖലയിലെ രാജ്യങ്ങൾ തന്നെ പരിഹാരം കണ്ടെത്തണം എന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണത്തിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. കടലിടുക്കിലൂടെ താൽക്കാലിക കപ്പൽ പാത തുറക്കുന്നതിനും അടിയന്തരമായി മൈൻ നീക്കം ചെയ്യുന്നതിനും കപ്പൽ ഗതാഗതം എങ്ങനെ നിയന്ത്രിക്കണമെന്നതിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനും ഇറാനും ഒമാനും തമ്മിൽ ധാരണയായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...