പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും കവർന്നു

For full experience, Download our mobile application:
Get it on Google Play

കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം രൂപയും മോഷണംപോയി. കുറ്റിപ്പുറത്ത് ഇസ്മായിൽകുട്ടി ഹാജിയുടെ വീട്ടിലാണ് മോഷണംനടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇസ്മായിൽകുട്ടിഹാജി പള്ളിയിൽപ്പോയ സമയമായിരുന്നു. ഭാര്യ ആമിനയും മരുമകൾ സഫ്നയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളഭാഗത്ത് എത്തിയ മോഷ്ടാവ് വീട്ടുകാരെ പരിചയമുള്ള ആളെപ്പോലെ പെരുമാറി. വാതിൽ തുറന്നപ്പോൾ വെള്ളംചോദിച്ച് അകത്തുകയറി സോഫയിൽ ഇരുന്നു. ഇസ്മായിൽഹാജിയെ പരിചയമുള്ള രീതിയിൽ സംസാരിക്കുകയും ഞാനിവിടെ ഇരുന്നോളാം ഉമ്മ പോയി നിസ്കരിച്ചോളൂ എന്ന് ആമിനയോടു പറയുകയുംചെയ്തു.

നിസ്‌കാരംകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ആളെ കാണാനില്ല. ഷെൽഫിൽ സൂക്ഷിച്ച ആഭരണവും പണവും മോഷണംപോയതായി വീട്ടുകാർക്കു മനസ്സിലായി. ഇവരുടെകൂടെ ഒന്നിലധികം ആളുകൾ ഉണ്ടാകാമെന്നു സംശയിക്കുന്നു. ചേവായൂർ പോലീസും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. പോലീസ്‌നായ മണംപിടിച്ച് വീട്ടിലെ എല്ലാ മുറികളിലും കയറി. മോഷ്ടാവ് സഞ്ചരിച്ചതായി കരുതുന്ന കാർ മച്ചക്കുളം ബസാറിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണിത്. ചേവായൂർ പോലീസ് കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

c

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...