അടിപിടിക്കേസില്‍ കസ്റ്റഡിയി​ലായ പ്രതി സ്​റ്റേഷനില്‍ പോലീസുകാരനെ നെഞ്ചിനിടിച്ച്‌​ ബോധം കെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അടിപിടിക്കേസില്‍ കസ്റ്റഡിയി​ലായ പ്രതി സ്​റ്റേഷനില്‍ പോലീസുകാരനെ നെഞ്ചിനിടിച്ച്‌​ ബോധം കെടുത്തി. പൂയപ്പള്ളി പോലീസ്​ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പള്ളിമണ്‍ കിഴക്കേ ഗോകുലം പൂമങ്കലത്ത് വീട്ടില്‍ ദീപുലാല്‍ (36) ആണ് ജി.ഡി ചാര്‍ജുണ്ടായിരുന്ന എ.എസ്.ഐ രാജേഷിന്റെ നെഞ്ചില്‍ ഇടിച്ചത്​. ഇടിയുടെ ആഘാതത്തില്‍ രാജേഷ്​ ബോധരഹിതനായി വീണു. ഈ സമയം ഗ്രില്ല് തകര്‍ത്ത്​ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ മറ്റു പോലീസുകാരെത്തിയാണ്​ കീഴ്പ്പെടുത്തിയത്​.

രാജേഷിന്​ പ്രഥമശുശ്രൂഷ നല്‍കാനുള്ള ശ്രമവും പ്രതി തടസ്സപ്പെടുത്തി. തുടര്‍ന്ന്​ കൂടുതല്‍ പോലീസ് എത്തി പ്രതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പരിക്കേറ്റ എ.എസ്.ഐ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളിയിലെ ഹോട്ടലില്‍ ദീപുലാലും മറ്റൊരാളും അടിയുണ്ടാക്കിയതിനെ തുടര്‍ന്നാണ്​ ഇവരെ കസ്റ്റഡിയിലെടുത്തത്​. സ്​റ്റേഷനിലെത്തിച്ച ഉടന്‍ പ്രതി അക്രമാസക്​തനാവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...