തിരുവനന്തപുരം : ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ ഗോവയില്‍ പിടികൂടി. മറ്റൊരു കേസില്‍ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്. ഗോവയില്‍ ഒരു കോടി രൂപയുടെ കവര്‍ച്ച കേസിലാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്.
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ഏപ്രില്‍ 14നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒന്നരക്കും മൂന്നിനുമിടയിലുമാണ് സംഭവമെന്നാണ് പോലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വെച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്നാണ് പോലീസ് പറയുന്നത്. മോഷ്ടാവിന്റെ ചിത്രങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.