ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയ പ്രതി ഗോവയില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ ഗോവയില്‍ പിടികൂടി. മറ്റൊരു കേസില്‍ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്. ഗോവയില്‍ ഒരു കോടി രൂപയുടെ കവര്‍ച്ച കേസിലാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്.

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ഏപ്രില്‍ 14നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒന്നരക്കും മൂന്നിനുമിടയിലുമാണ് സംഭവമെന്നാണ് പോലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വെച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്നാണ് പോലീസ് പറയുന്നത്. മോഷ്ടാവിന്റെ ചിത്രങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...