ചാലക്കുടി: കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി പിടിയിൽ. മറ്റത്തൂർ ഇത്തുപാടം സ്വദേശി കോശ്ശേരി അനൂപിനെ (31) ആണ് തൃശൂർ റൂറൽ ഡാൻസഫ് ടീമും വെള്ളികുളങ്ങര പോലീസും ചേർന്ന് പിടികൂടിയത്. അവിട്ടപ്പിള്ളി മന്ദിരപ്പിള്ളിയിൽ ആണ് സംഭവം. പത്ത് കിലോ കഞ്ചാവുമായിട്ടാണ് ഇയാൾ പിടിയിലായത്. ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് വിൽപന നടത്താൻ ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്.
കഞ്ചാവ് എവിടെനിന്ന്, ആർക്ക് വേണ്ടി കൊണ്ടുവന്നു എന്നിവ സംബന്ധിച്ച് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. ചാലക്കുടി ഡിവൈ.എസ്.പി സന്തോഷ്, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസ്, ഡാൻസാഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.എച്ച്.ഒ ജയേഷ് ബാലൻ, ഡാൻസാഫ് എസ്.ഐ വി.ജി. സ്റ്റീഫൻ, വെള്ളികുളങ്ങര എസ്.ഐ സാംസൻ, എ.എസ്.ഐമാരായ സി.എ. ജോബ്, ടി.ആർ. ഷൈൻ, എസ്.സി.പി.ഒമാരായ ലിജു ഇയ്യാനി, എം.ജെ. ബിനു, ഷാജു ആറ്റപ്പാടം, ഷിജു, ഷറഫുദ്ദീൻ, സി.പി.ഒമാരായ മാനുവൽ, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.