സ്വന്തം ചുണ്ടുകൾ കണ്ട ജെസീക്ക പൊട്ടിത്തകർന്നുപോയി ; ദുരനുഭവം ആർക്കും വരരുതേയെന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

ശരീരത്തിൽ ശസ്ത്രക്രിയ നടത്തി ഭംഗി കൂട്ടുന്നവരുണ്ട്. ആഗ്രഹിച്ച രൂപത്തിലേക്ക് മാറാൻ ഇവർക്ക് എത്ര പണം വേണമെങ്കിലും മുടക്കാൻ മടിയില്ല. എന്നാൽ, ചിലതൊന്നും ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. അതുപോലെ ഒരു അനുഭവമാണ് ജെസീക്ക എന്ന യുവതിക്കും ഉണ്ടായത്. ലോസ് ഏഞ്ചൽസിൽ നിന്നുള്ള 27 -കാരി ജെസീക്ക അതുപോലെ ഒരു സൗജന്യ സൗന്ദര്യവർദ്ധക ട്രീറ്റ്മെന്റ് എടുത്തു. എന്നാൽ, അതൊരു ദുരന്തമായി മാറുകയാണ് ചെയ്തത്.

ഒരു ടിക് ടോക്ക് വീഡിയോയിലാണ്, ജെസീക്ക ബുർക്കോ തനിക്ക് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടിയത്. തന്റെ ചുണ്ടുകൾ വീർത്തത് എങ്ങനെയെന്നാണ് യുവതി പറയുന്നത്. അതുപോലെ നേരത്തെ ആറ് തവണ എങ്ങനെയാണ് താൻ ട്രീറ്റ്മെന്റിലൂടെ കടന്നു പോയത് എന്നും അവർ പറഞ്ഞു. എന്നാൽ, ഏറ്റവും ഒടുവിലത്തെ ലിപ് ഫില്ലിം​ഗ് ഒരു മഹാദുരന്തമായി മാറുകയായിരുന്നു. അവളുടെ ചുണ്ടുകൾ ചുവന്ന് വീർത്തു വന്നു.

വീഡിയോയിൽ നേരത്തെ തന്റെ ചുണ്ടുകൾ എങ്ങനെയാണ് ഇരുന്നത് എന്നും ജെസീക്ക പറയുന്നുണ്ട്. അതുപോലെ അവസാനത്തെ ഫില്ലിം​ഗ് തനിക്ക് സൗജന്യമായി ലഭിച്ചതാണ് എന്നും പുതിയ ഒരു ഡോക്ടറെയാണ് കണ്ടത് എന്നും ജസീക്ക പറയുന്നു. പിറ്റേ ദിവസം ജെസീക്ക വീണ്ടും ക്ലിനിക്കിൽ പോയി എങ്കിലും അതിലും മോശമായി മാറുകയായിരുന്നു അവസ്ഥ. ഏതായാലും ജസീക്കയുടെ അനുഭവം വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...