മു​ൻ വൈരാ​ഗ്യം മൂലം യു​വാ​വി​നെ സോ​ഡാ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു ; 21കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി: മു​ൻ വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ സോ​ഡാ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പോലീസ് പി​ടി​യി​ൽ. ക​ല്ലേ​ലി​ഭാ​ഗം മു​ഴ​ങ്ങോ​ടി മു​റി​യി​ൽ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ശ​ങ്ക​റാ​ണ് (21) പി​ടി​യി​ലാ​യ​ത്. 2022 ന​വം​ബ​ർ മാ​സം നാ​ലി​ന് വൈ​കീ​ട്ട് അ​ഞ്ചോ​ടെ ആ​ദി​നാ​ട് കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പ​ത്തു​വെ​ച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ​ദി​നാ​ട് കാ​രാ​ളി വ​ട​ക്ക​തി​ൽ മു​ഹ​മ്മ​ദ് അ​സ്​​ല​മി​നെ സം​ഘം ​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാ​ലാം പ്ര​തി​യാ​ണ് ശ്രീ​ശ​ങ്ക​ർ. മ​റ്റ് പ്ര​തി​ക​ളെ നേ​ര​ത്തേ ​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ഫി​നാ​ൻ​സ് അ​ട​യ്​​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ വി​റ്റ കാ​റി​ന്‍റെ ഫി​നാ​ൻ​സ് അ​ട​യ്ക്കാ​തെ​യും ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റാ​തെ​യും പ​ണ​യം​വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത് മു​ഹ​മ്മ​ദ് അ​സ്​​ലം ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും കാ​ർ തി​രി​കെ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​വി​രോ​ധ​ത്തി​ൽ ശ്രീ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം മു​ഹ​മ്മ​ദ് അ​സ്​​ല​മി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ട്ടു​പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഒ​ളി​വി​ൽ പോ​യ ശ്രീ​ശ​ങ്ക​റി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ഷെ​മീ​ർ, ശ​ര​ത് ച​ന്ദ്ര​ൻ, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...