പാ​ൽ​ഘ​റി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തിയ കേസിൽ പ്ര​തി​ക​ൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സോ​ലാ​പൂ​ർ, ധു​ലെ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ട് പേ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് വൈ​ത​ർ​ണ ന​ദി​യി​ൽ ത​ല വേ​ർ​പെ​ട്ട നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും മൃ​ത​ദേ​ഹ​ത്തി​ന്‍റെ വ​ല​തു​കൈ​യി​ൽ മം​മ്ത എ​ന്ന് എ​ഴു​തി​യി​രു​ന്നു. ക​ണ​ങ്കാ​ലി​ൽ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​മ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ഐ​പി​സി വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ആ​ഴ്ച​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ധൂ​ലെ ജി​ല്ല​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ നി​ന്നാ​ണ് വെ​ള്ളി മോ​തി​ര​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ധൂ​ലെ ജി​ല്ല​യി​ലെ ഷി​ർ​പൂ​ർ നി​വാ​സി​യാ​യ മം​മ്ത പ​വ്ര (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പി​ന്നീ​ട് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ലാ​പൂ​രി​ൽ നി​ന്നു​ള്ള ഗോ​വി​ന്ദ് യാ​ദ​വ് (45), ധൂ​ലെ​യി​ലെ ഷി​ർ​പൂ​രി​ൽ നി​ന്ന് മ​ഹേ​ഷ് ര​വീ​ന്ദ്ര ബ​ദ്ഗു​ജാ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...