കോയമ്പത്തൂരിൽ സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി പോലീസ്. കൊലപാതകത്തിന് ശേഷം പ്രതിയായ ശരവണൻ ഒളിവിലായിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. മെയ് 12 ന് ഗാന്ധിപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപാനത്തിനിടെ തന്റെ സുഹൃത്തായ മധുര സ്വദേശി ദിനേഷിനെ, ശരവണന്‍ ഇഷ്ടികകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സുഹൃത്ത് സ്റ്റീഫനുമൊത്ത് ഇവര്‍ മൂന്നുപേരും മദ്യപിക്കുകയായിരുന്നു എന്നും അതിനിടെ ദിനേഷ് ശരവണന്റെ പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തതാണ് ശരവണിനെ പ്രകാപിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. സ്റ്റീഫനെയായിരുന്നു പോലീസ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദിനേഷിനെ കൊലപ്പെടുത്തിയത് ശരവണനാണെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കോയമ്പത്തൂരിലും തിരുപ്പൂരിലും അടക്കം പലഭാഗങ്ങളില്‍ പോലീസ് തെരച്ചിൽ ഊർജിതമാക്കുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രതി പിടിയിലാവുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...