മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി വെള്ളം ഒഴിച്ച് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന പ്രതി ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് തലയില്‍ വെട്ടുകയുമായിരുന്നു. വെട്ട് തടയുന്നതിനിടെ ഭാര്യയുടെ ഇടതുകൈയിലെ നടുവിരലിന്റെ എല്ലിന് പൊട്ടലേറ്റു. തുടര്‍ന്ന് കത്തികൊണ്ട് ആക്രമിച്ചതായും പരാതിയുണ്ട്. ഇതില്‍ ഭാര്യക്കും മകള്‍ക്കും കൈകളില്‍ മുറിവേറ്റു. മകളുടെ വലത് കൈപ്പത്തിക്കുള്ളിലും കുത്തേറ്റ മുറിവുണ്ട്.

പ്രതിക്കെതിരെ ഭാര്യ ഖദിജ കുടുംബകോടതിയില്‍ കേസ് നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മുമ്പും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നതായും ഇതുസംബന്ധിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. അന്ന് പ്രതി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...