എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്ക്‌ 13 വർഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : വീട്ടിൽ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചെന്ന വിവരംലഭിച്ച് വീട്‌ റെയ്ഡുചെയ്യാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്ക്‌ 13 വർഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ ചാപ്രയിൽ അജിത് പ്രഭാകരനെ(പ്രകാശ്-60)യാണ് മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. 2006 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കീരിക്കാട് കരുവറ്റം കുഴിയിലുള്ള ഹരികുമാറിന്‍റെ ഉടമസ്ഥതയിലുള്ള മീനത്തേരിൽ വീട്ടിൽ അനധികൃതമായി 10,265 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ച് വെച്ചിരിക്കുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം. തുടർന്ന് ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയകുമാറിന്‍റെ നേതൃത്വത്തിൽ എക്സൈസ് സംഘം പരിശോധന നടത്താനായി അജിത്തിന്‍റെ വീട്ടിലെത്തി. എന്നാൽ പ്രതികൾ മാരകായുധങ്ങളുമായി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സ്പിരിറ്റ് കേസിലെ മൂന്ന് പ്രതികളെയും നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ 7 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിലെ മൂന്നാം പ്രതിയായ അജിത് പ്രഭാകരന്‍ ഏറെ നാൾ ഒളിവിലായിരുന്നു. 2018 ൽ കോടതിയിൽ കീഴടങ്ങിയ അജിത്ത് വിചാര നേരിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസ്സിക്യൂട്ടർ പി.വി.സന്തോഷ് കുമാർ ഹാജരായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....