മഞ്ചേരി: കൊലക്കേസ് പ്രതിയും സുഹൃത്തും എംഡിഎംഎയുമായി അറസ്റ്റില്‍. മഞ്ചേരി നഗരസഭാംഗമായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മഞ്ചേരി വള്ളുവങ്ങാട് കറുത്തേടത്തു വീട്ടില്‍ ഷംസീറിനെയും കോഴിക്കോട് പൊക്കുന്ന് മീന്‍പാലോടി നിലംപറമ്പ് വീട്ടില്‍ ഷംനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ഇന്‍സ്പെക്ടര്‍ കെ.ആര്. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് 36 ഗ്രാം എം.ഡി.എം.എ.യും 1.2 ലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കച്ചേരിപ്പടിയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. പോലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.