നിരവധി കേസുകളിൽ പ്രതിയും, പിടികിട്ടാപ്പുള്ളിയും ; ഒടുവിൽ കോടാലി ശ്രീധരൻ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊരട്ടി : അഞ്ച്‌ സംസ്ഥാനങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയും കുഴൽപ്പണക്കവർച്ചസംഘത്തലവനുമായ കോടാലി ശ്രീധരൻ അറസ്റ്റിലായി. കാറിൽ സഞ്ചരിക്കവേ വളഞ്ഞ പോലീസിൽനിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും കീഴടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാൾ. കേരളത്തിൽ മാത്രം ഇയാളുടെ പേരിൽ 47 കേസുകൾ നിലവിലുണ്ടെന്ന് ഡി.ഐ.ജി. അജിതാബീഗം, ജില്ലാ പോലീസ് മേധാവി നവനീത് ശർമ, ഡിവൈ.എസ്.പി. ടി.എസ്. സിനോജ് എന്നിവർ വ്യക്തമാക്കി.

ശ്രീധരനെ പിടികൂടുമ്പോൾ മകൻ അരുൺകുമാറും ഒപ്പമുണ്ടായിരുന്നു. ശ്രീധരനെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ കഴിഞ്ഞ ഒന്നരവർഷത്തെ ശ്രമത്തിനാണ് ഫലം കണ്ടത്. ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിൻതുടരുകയായിരുന്നു. പാലിയേക്കരയ്ക്കും കൊരട്ടിക്കും ഇടയിൽ പലവട്ടം പിടികൂടാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയ കാർ കൊരട്ടി സിഗ്നൽ ജങ്ഷനിലെ ബ്ലോക്കിൽപ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം റോഡിനു കുറുകെ വാഹനം ഇട്ടു പ്രതിയെ വളരെ സാഹസികമായി പിടികൂടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂർവ്വമെന്ന്...

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയ്ക്ക്...

ഫോറസ്റ്റ് സ്റ്റേഷനിൽ അടിപിടി , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ

0
മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരെ...

തൃശൂര്‍ തളിക്കുളത്ത് ഓയില്‍ മില്ലില്‍ വൻ തീപിടിത്തം

0
തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയിൽ ആൻഡ് ഫ്‌ളൌർ മില്ലിൽ തീ...

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...