Saturday, November 30, 2024 3:51 pm

വീടുകളിൽ കയറി മോട്ടറും മറ്റു ഉപകരണങ്ങളും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: അടച്ചിട്ടിരിക്കുന്ന വീടുകളിൽ കയറി മോട്ടറും മറ്റു ഉപകരണങ്ങളും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പള്ളിപ്പാട് ശ്രീനിലയം വീട്ടിൽ വിഷ്ണുവിനെയാണ് (29) ഹരിപ്പാട് പോലീസ് പിടികൂടിയത്. കീരിക്കാട് പള്ളിമുക്കിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ശനിയാഴ്ച മറുതാമുക്കിനു സമീപം സതീഷ് കുമാറിന്റെ ഉടമസ്തയിലുള്ള വീട്ടിൽ നിന്നും പമ്പുസെറ്റും മോട്ടറും മോഷണം പോയി. ഇവരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും സിസി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിഷ്ണുവിനെ പിടികൂടി കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ മോട്ടോർ വിറ്റ കട ഏതെന്ന് വെളിപ്പെടുത്തി. കൂടുതൽ വീടുകളിൽ നിന്നും മോട്ടോറുകൾ എടുത്തതായി സമ്മതിക്കുകയും ചെയ്തു.

മോട്ടോർ വിറ്റെന്ന് പറഞ്ഞ കടയിൽ പോലീസെത്തി തിരക്കിയപ്പോൾ ഒരുമാസംകൊണ്ട് ഇയാൾ നിരവധി മോട്ടോറുകൾ അവിടെ കൊണ്ടുവന്ന് വിറ്റതായി കണ്ടെത്തുകയും ചെയ്തു. പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന വീടുകൾ കണ്ടു വെക്കുകയും പിന്നീട് ഈ വീടുകളിൽ വന്നു മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ്‌ ഷാഫി സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, നിഷാദ്, അൽ അമീൻ, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

kkkkk
dif
ncs-up
previous arrow
next arrow
Advertisment
asian
silpa-up
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിൽ വൻ ഭക്തജനതിരക്ക് ; ആദ്യ നാല് മണിക്കൂറിൽ ദര്‍ശനം നടത്തിയത് 24,...

0
ശബരിമല : ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പുലർച്ചെ മുതൽ വലിയ...

പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
പാലക്കാട് : പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂര്‍...

മസ്കറ്റിൽ നേരീയ ഭൂചലനം ; 2.3 തീവ്രത രേഖപ്പെടുത്തി

0
മസ്കറ്റ്: മസ്കറ്റിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. മസ്കറ്റ് ഗവർണറേറ്റിൽ ഉണ്ടായ ഭൂചലനം...

കോട്ടയത്ത് മോഷണക്കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

0
strong>കോട്ടയം : മോഷണക്കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ പരിയാരം ഭാഗത്ത് വാടകയ്ക്ക്...