നെടുങ്കണ്ടം : പോലീസിനെ വെട്ടിച്ച് രക്ഷപെട്ട പോക്സോ കേസിലെ പ്രതിയെ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി. നെടുങ്കണ്ടം എസ്എച്ച്ഓ ബി.എസ് ബിനുവിന്‍റെ നേതൃത്വത്തിൽ ഓപ്പറേഷൻ കാറ്റാടി എന്ന പേരിൽ നടത്തിയ തന്ത്രപരമായ നീക്കത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ ഒന്നരയോടു കൂടി വീട്ടിലെത്തിയ പ്രതിയെ പോലീസ് പിടികൂടിയത്. ഇതിനായി 15 പേർ അടങ്ങുന്ന ഒരു പ്രത്യേക ടീമിനെ നെടുങ്കണ്ടം എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. തിങ്കളാഴ്ച എട്ട് മണിയോടെ നെടുങ്കണ്ടം മജിസ്ട്രേറ്റിന്‍റെ മുമ്പിൽ ഹാജരാക്കുന്നതിനിടയില്‍ പോലീസിനെ തള്ളി മാറ്റി പ്രതി രക്ഷപെട്ടത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.