കോന്നി ഇളകൊള്ളൂരില്‍ വീടിന് തീ പിടിച്ച് ഒരാൾ മരിച്ച സംഭവം ; ഫോറൻസിക് സംഘം പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ വീടിന് തീ പിടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ പോലീസ് ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കോന്നി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ദ്ധ ഷാജിലയുടെയും നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയത്. വീടിനുള്ളിൽ നിന്നും സംഘം സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വീട് പൂർണ്ണമായും കത്തി നശിച്ചു പോയിരുന്നു. സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വനജയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തീ പിടിച്ചതിനെ തുടർന്ന് വനജയുടെ മകൻ മനോജ്‌ (35) ആണ് മരണപ്പെട്ടത്.

ശബരിമലയിൽ തത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന മനോജ്‌ കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരികെ എത്തിയത്. സംഭവ സമയത്ത് വനജ വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. വീടിനുള്ളിൽ തനിയെ തീ പിടിച്ചതാണോ അതോ മനഃപൂർവ്വം ആരെങ്കിലും തീ ഇട്ടതാണോ എന്നതിൽ വ്യക്തതയില്ല. മുറിക്കുള്ളിലെ വൈദ്യതി തകരാർ ആണോ തീ പിടിത്തത്തിന് കാരണം എന്ന് അറിയാൻ കെ എസ് ഇ ബി അധികൃതരും പരിശോധന നടത്തുന്നുണ്ട്. വീടിന്റെ കിടപ്പു മുറിയുടെ ഒരു മൂലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടത്തോടെ ആണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളിൽ പാചക വാതക സിലൻഡർ ഉണ്ടായിരുന്നു എങ്കിലും ഇതിലേക്ക് തീ പടരാതിരുന്നതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് അഗ്നി ശമന രക്ഷാ സേനയെത്തി തീ അണച്ച ശേഷം വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മനോജിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....