ചണ്ഡിഗഢ് : ഹരിയാനയിലെ ഭിവാനിയില്‍ പശുക്കടത്ത് ആരോപിച്ച് ബജ്രംഗ് ദള്‍ സംഘം തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളുടെ മൃതദേഹം ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളായ നസീര്‍(25), ജുനൈദ്(35) എന്നിവരെ കഴിഞ്ഞ ദിവസമാണ് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയത്. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണു വിവരം.
ബൊലേറോ വാഹനവും പൂര്‍ണമായി കത്തിനശിച്ചു. ബജ്രംഗ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ബജ്രംഗ് ദള്‍ നേതാക്കളായ മോനു മനേശ്വര്‍, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.