അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : വടക്കൻ ജില്ലകളിലെ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. സജീഷി(43)നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ചില്ലറപ്പണം നോട്ടുകളാക്കാനായി വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങിയ ക്ഷേത്രം മോഷണ കേസിലെ പ്രതിയാണ് സജീഷ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രങ്ങളിൽ മോഷണം നടത്തി ചില്ലറയായി കിട്ടുന്ന പണം വ്യാപാരസ്ഥാപനങ്ങളിൽ മാറി നോട്ടുകളാക്കുകയാണ് ഇയാളുടെ പതിവ്.

ഇതിന് വേണ്ടി കട്ടപ്പനയിൽ എത്തിയതായിരുന്നു ഇയാൾ. ഇതിനിടെ ഇയാളെ പോലീസ് കണ്ടു. തുടര്‍ന്ന് ഇയാളുടെ പ്രവൃത്തികളിൽ സംശയം തോന്നിയതോടെ പോലീസ് പിൻതുടരുകയായിരുന്നു. തുടര്‍ന്ന് ടൗണിൽ വെച്ചു തന്നെ കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. ബാഗിൽ നിന്നും പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണവും ബൈക്കുകളുടെ താക്കോലും പോലീസ് കണ്ടടുത്തിട്ടുണ്ട്.

20 വർഷമായി മോഷണം നടത്തുകയായിരുന്നു ഇയാള്‍. പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നൂറോളം എഫ്.ഐ.ആർ. നിലവിലുണ്ട്. 2022 ജൂലായ്‌ 17-ന് പെരിന്തൽമണ്ണ സബ് ജയിലിൽനിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ 30 ലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. ആയിരത്തോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയുണ്ടെന്നും പറയുന്നു.

കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ. സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ജെ. സിനോജ്, ടോണി ജോൺ വി.കെ. സനീഷ്, എന്നിവരാണ് അറസ്റ്റുചെയ്തത്. കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. ദിലീപ് കുമാർ. കെ. എന്നിവർ തുടർ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. പ്രതിയെ കട്ടപ്പന കോടതി റിമാൻഡു ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...