നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാരക ലഹരിമരുന്നായ നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രഞ്ജു സുരേഷിനെയാണ് (27) ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. 2019 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചെങ്ങന്നൂർ ഐപിസി ഹെബ്രോൺ പ്രാർത്ഥനാലയത്തിന് മുൻവശം വെച്ച് ബൈക്കിൽ 100 നൈട്രോസെപാം ടാബ്ലറ്റുകളുമായി വന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. അന്നത്തെ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജി പ്രകാശും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 25,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. പ്രോസ്സിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസ്സിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...