ഫോട്ടോഷൂട്ടിനെത്തി ; മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ; പ്രതിയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടാംപ്രതി ആലപ്പുഴ സ്വദേശി സലീംകുമാറിനെ പോലീസ് ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഇൻഫോപാർക്കിന് സമീപത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തത്. യുവതിയെ താമസിപ്പിച്ച ലോഡ്ജിലെ 303-ാം നമ്പർ മുറി, അറസ്റ്റിലായ സലീംകുമാർ തമസിച്ച 304-ാം നമ്പർ മുറി എന്നിവിടങ്ങളിൽ നിന്ന് തെളിവുകൾ ലഭിച്ചതായാണ് സൂചന. തുടർന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി സലീംകുമാർ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കേസിൽ ഇനി ഒന്നാംപ്രതി അജ്മൽ, മൂന്നാംപ്രതി ഷമീർ, നാലാംപ്രതി ലോഡ്ജ് നടത്തിപ്പുകാരിയും തമിഴ്നാട് സ്വദേശിയുമായ ക്രിസ്റ്റീന എന്നിവരാണ് ഒളിവിലുള്ളത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ സലീംകുമാറിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, വലയിലാക്കിയതായും സൂചനയുണ്ട്. എന്നാൽ പോലീസ് ഇക്കാര്യത്തിൽ വ്യക്തമായി മറുപടി നൽകിയില്ല. സംഭവം നടന്ന ഇടച്ചിറയിലെ ലോഡ്ജിൽ ബുധനാഴ്ച നർകോട്ടിക് സംഘവും പരിശോധന നടത്തി.

കഴിഞ്ഞ 28 ന് മലപ്പുറത്ത് നിന്ന് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയോട് ഫോട്ടോഗ്രാഫർ ചില അസൗകര്യങ്ങളറിയിക്കുകയും രണ്ടാംപ്രതി സലീംകുമാറിനെ പരിചയപ്പെടുത്തുകയുമായിരുന്നു. സലിംകുമാറാണ് ഇടച്ചിറയിലെ ലോഡ്ജിൽ താമസമൊരുക്കിയത്. പിന്നീട് നടത്തിപ്പുകാരിയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് ലഹരിമരുന്ന് നൽകി മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...