പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ മനോജിനെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പാണാവള്ളി വെളിപ്പറമ്പിൽ പുരുഷന്റെ ഭാര്യ ഓമനയെ ആക്രമിച്ചാണ് പ്രതി സ്വർണം കവർന്നത്. പശുവിനെ വളർത്തുന്ന ഇവരുടെ വീട്ടിൽ നിന്നും കുറച്ചു നാളുകളായി ചാണകം ശേഖരിച്ചിരുന്നത് മനോജ് ആയിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളിൽ കടന്ന് ഓമനയുടെ മുഖത്ത് അമർത്തി ബോധം കെടുത്തിയാണ് കവര്‍ച്ച നടത്തിയത്.

ഒന്നര പവൻ തൂക്കം വരുന്ന രണ്ട് വളകളും രണ്ട് പവന്‍റെ മാലയും കവർന്നു. പിടിവലിക്കിടെ ഓമന പരുക്കേറ്റ് അബോധാവസ്ഥയിലായി. ഏറെ നേരം കഴിഞ്ഞ് ഓമന നിരങ്ങി വീട്ടിനു പുറത്തെത്തി അയല്‍വാസികളോട് സംഭവം പറഞ്ഞു. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി വ്യാപകമായ പരിശോധന നടത്തി. പരിക്കേറ്റ ഓമനയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയത്തെ തുടർന്ന് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് ആശുപതിയിലേക്ക് കൊണ്ടുപോയി. ഓമന പ്രതിയെ തിരിച്ചറിഞ്ഞു.

മനോജിന്‍റെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെടുത്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. സി ഐ എം അജയമോഹന്‍റെ നേത്വത്തിൽ എസ് ഐമാരായ ടി ടി സെൽവരാജ്, ഹരികുമാർ എം ബി, ഗോപാലകൃഷ്ണൻ സി പി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ മനു മോഹൻ, കിംഗ് റിച്ചാർഡ്, ടെൽസൻ തോമസ്, സൈബിൻ ചക്രവർത്തി, അരുൺ കുമാർ എം, രതീഷ് പി ആർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...