പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മക്കട കക്കടവത്ത് റോഡില്‍ പുളിയുള്ളതില്‍ താഴത്ത് ജനാര്‍ദ്ദനനെയാണ് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജയിലിലായിരുന്ന ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്.

പിന്നീട് ജാമ്യം ലഭിച്ച ശേഷം വിനയചന്ദ്രന്‍ എന്ന പേരില്‍ തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിച്ചു വരികയായിരുന്നു. എലത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഊട്ടി കോത്തഗിരി ഡാനിംഗ്ടണ്‍ എന്ന സ്ഥലത്ത് കഴിയുകയായിരുന്ന ജനാര്‍ദനനെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്‌ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രൂപേഷ്, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍ മധുസൂദനന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...