പന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 65000 രൂപ പിഴയും. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോൺ, തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പിൽ പ്രകാശി (43) നെയാണ് ഇന്ന് ശിക്ഷിച്ചത്. ശിക്ഷ പ്രത്യേകം അനുഭവിക്കണം. പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം 4 വർഷവും 40000 രൂപയും ഐ പി സി 457 പ്രകാരം 3 വർഷവും 25000 രൂപയും കഠിന തടവും പിഴയും ശിക്ഷിച്ച് ഉത്തരവായത്. പിഴയടച്ചില്ലെങ്കിൽ 5 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. ഈവർഷം ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി ലൈംഗിക അതിക്രമം കാട്ടിയതിന് തണ്ണിത്തോട് എസ് ഐ ആയിരുന്ന ആർ മനോജ്‌കുമാർ ആണ് കേസ് എടുത്തതും തുടർന്ന് അന്വേഷണം നടത്തി ജനുവരി 27 ന് കുറ്റപത്രം സമർപ്പിച്ചതും. എ എസ് ഐ ദിലീപ്ഖാനും കേസിന്റെ അന്വേഷണത്തിൽ പങ്കെടുത്തു. സംഭവദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...