തമിഴ്നാ‍ട്ടിൽ എടിഎം മെഷീന്‍ തക‍ർത്ത് മോഷണം നടത്താൻ ശ്രമിച്ച പ്രതി കൊല്ലത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തമിഴ്നാ‍ട് തെങ്കാശിയിൽ എടിഎം മെഷീന്‍ തക‍ർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ. കോട്ടക്കൽ സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം കോട്ടക്കലിൽ നിന്ന് തെങ്കാശിയിലെത്തിയ രാജേഷ് ലോഡ്ജിൽ മുറിയെടുത്തു. രാത്രി പത്തേകാലോടെ ലോഡ്ജിനടുത്തുള്ള എടിഎം കൗണ്ടറിലേക്ക് എത്തി. ധരിച്ചിരുന്ന വസ്ത്രം മുഴുവൻ അഴിച്ച് മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് എടിഎം കൗണ്ടറിനുള്ളിൽ കയറി. പിന്നെ മെഷീൻ തകർക്കാനുള്ള ശ്രമം. രണ്ട് വശത്ത് നിന്നും മെഷീനിലിടിച്ച് താഴെയിടാൻ നോക്കി.

കുറെ നേരത്തെ ശ്രമത്തിന് ശേഷം മെഷീൻ ഒരു വശത്തേക്ക് മറിച്ചിട്ടു. പക്ഷെ പണം എടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രാജേഷ് മടങ്ങി. തൊട്ടടുത്ത ദിവസം രാവിലെ എടിഎമ്മില്‍ എത്തിയവരാണ് മെഷീൻ തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ എടിഎം കൗണ്ടറിനുള്ളിൽ നിന്ന് രാജേഷിന്റെ ആധാർ കാർഡ് കണ്ടെത്തി. ആധാർ കാർഡിലെ അഡ്രസ് പ്രകാരം തെങ്കാശി പോലീസ് കടക്കൽ പോലീസിന്റ സഹായം തേടി. കടയക്ക്ൽ പോലീസാണ് ഇയാളെ ഇന്ന് കസ്റ്റഡിയിലെടുത്ത് തെങ്കാശി പോലീസിന് കൈമാറിയത്. മുന്‍പ് നിരവധി അബ്കാരി കേസുകളിലും രാജേഷ് പ്രതിയായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...