പരോളിൽ ഇറങ്ങിയ പ്രതിയെ സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോക്സോ കേസിൽ ശിക്ഷ അനുഭവിക്കെ പരോളിൽ ഇറങ്ങിയ പ്രതിയെ സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ അയലൂർ ചേവക്കുളം പ്ലാക്കോട്ടുപറമ്പ് സുരേഷിന്‍റെ മകൻ രാജേഷിനെയാണ് (26) ചിറ്റിലഞ്ചേരി എം എൻ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. നെന്മാറ സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലെ പ്രതിയായിരുന്നു രാജേഷ്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്‍റെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു മാസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. പരോൾ കാലാവധി 31ന് തീരാൻ ഇരിക്കെയാണ് പ്രതി മരിച്ചത്. മൃതദേഹത്തിന് അരികെ താൻ നിരപരാധിയാണെന്ന് എഴുതിവെച്ച കത്തും കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...