ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരിയും കോട്ടയം അഞ്ചേരി ഇലക്കാട്ടുകടുപ്പില്‍ എ.ഇ ജേക്കബിന്റെ ഭാര്യയുമായ അച്ചാമ്മ ജേക്കബ് (77) അന്തരിച്ചു. സംസ്കാരം ജൂലൈ 23 നു (ശനി) വൈകുന്നേരം നാലിനു കോട്ടയം അഞ്ചേരി ക്രിസ്തോസ് മാര്‍ത്തോമ്മ പള്ളിയില്‍.
കൊല്ലം അഷ്ടമുടി ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകാംഗവും കിഴക്കേ ചക്കാലയില്‍ കുടുംബാംഗവുമാണ് പരേത. മക്കള്‍ – പുഷ്പ, പ്രിയ. മരുമക്കള്‍ – ഡോ. മിജി മാത്യു (ഒക്‌ലഹോമ), ജോബി. മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഭര്‍തൃസഹോദരനാണ്.